ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ണ്ടെ​ങ്കി​ൽ മ​ദ്യം ന​ൽ​കാം; ക​ര​ട് നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി
Sunday, March 29, 2020 4:36 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ദ്യം ന​ല്‍​കാ​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന ക​ര​ട് നി​ർ​ദേ​ശം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പു​റ​ത്തി​റ​ക്കി.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി അ​ടു​ത്തു​ള്ള എ​ക്സൈ​സ് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ത് ബി​വ​റേ​ജ​സി​ലേ​ക്ക് കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

ക​ര​ട് നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ- നി​യ​മ വ​കു​പ്പു​ക​ളും ശി​പാ​ർ​ശ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര​ട് നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ദ്യാ​സ​ക്തി ഉ​ള്ള​വ​ർ​ക്ക് മ​ദ്യം ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യോ​ടെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.