ഡോ.​കെ.​പി.​യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം 21ന്
Friday, May 10, 2024 11:50 PM IST
പ​ത്ത​നം​തി​ട്ട: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ.​കെ.​പി.​യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം 21ന് ​ന​ട​ത്തും.

20 ന് ​കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ലെ ബി​ലീ​വേ‌‌​ഴ്‌​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. തു​ട​ര്‍​ന്ന് 21ന് ​സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് ക​ത്തീ​ഡ്ര​ലി​ൽ സം​സ്ക​രി​ക്കും.

ചൊ​വ്വാ​ഴ്ച യു​എ​സി​ലെ ടെ​ക്സ​സി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ​യാ​ണ് കെ.​പി.​യോ​ഹ​ന്നാ​നെ വാ​ഹ​നം ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ചി​കി​ത്സ​യ​ലി​രി​ക്കേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.