ഒളിന്പിക് ദീപം ഫ്രാൻസിലെത്തി
Friday, May 10, 2024 12:25 AM IST
മാഴ്സെ: 2024 പാരീസ് ഒളിന്പിക്സിന്റെ ദീപം ഫ്രഞ്ച് മണ്ണിലെത്തി. കനത്ത സുരക്ഷയ്ക്കു നടുവിൽ തെക്കൻ തുറമുഖ നഗരമായ മാഴ്സെയിലാണ് ഒളിന്പിക് ദീപമെത്തിയത്.
128 വർഷം പഴക്കമുള്ള മൂന്നു പായ്മരങ്ങളുള്ള കപ്പലിൽ ഗ്രീസിൽനിന്ന് 12 ദിവസത്തെ യാത്രയ്ക്കുശേഷം ഫ്രാൻസിന്റെ 2012 ലെ ഒളിന്പിക്സിൽ പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ചാന്പ്യൻ ഫ്ലോറന്റ് മാനൗഡുവാണ് ദീപം കരയിലെത്തിച്ചത്. ഇത് റിയോ 2016ലെ 400 മീറ്റർ ചാന്പ്യനായ പാരാലിന്പിക് ട്രാക്ക് അത്ലറ്റ് നാന്റെനിൻ കീറ്റയ്ക്ക് ഇത് കൈമാറി.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഉൾപ്പെട്ട ഏകദേശം 150,000 കാണികൾക്കു മുന്നിൽ മാർസെയിൽ ജനിച്ച ഫ്രഞ്ച് റാപ്പർ ജുൽ 2024 ഒളിമ്പിക് വിളക്ക് തെളിച്ചു. ജൂലൈ 26ന് ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങിനുമുന്‍പ് ഒളിന്പിക് ദീപശിഖ ഫ്രാൻസ് ഒന്നടങ്കവും ഫ്രാൻസിനു കീഴിലുള്ള ആറ് പ്രദേശങ്ങളിലും പ്രയാണം നടത്തും.