വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: ക​ണ്ണൂ​രി​ൽ വ​ല​ഞ്ഞ​ത് മൂവായിരത്തോ​ളം യാ​ത്ര​ക്കാ​ർ
Friday, May 10, 2024 1:34 AM IST
മ​ട്ട​ന്നൂ​ർ: ജീ​വ​ന​ക്കാ​രു​ടെ സ​മ​രം മൂ​ലം ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 12 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കി​ട​യാ​ക്കി.

വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് ബ​ഹ​ളം നി​യ​ന്ത്രി​ച്ച​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ​ത് മൂ​വാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സാ​ക​ട്ടെ ദോ​ഹ​യി​ലേ​ക്ക് മാ​ത്ര​വു​മാ​ണ്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വ​രെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.25ന് ​ഷാ​ർ​ജ​യി​ലേ​ക്ക് പോ​ക​ണ്ട വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​ണ്ട യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​ത് അ​റി​യു​ന്ന​ത്.

സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് മു​ൻ കൂ​ട്ടി അ​റി​യി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു യാ​ത്ര​ക്കാ​രു​ടെ ബ​ഹ​ളം. പി​ന്നീ​ട് യാ​ത്ര​ക്കാ​ർ തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. 4.35 നു​ള്ള മ​സ്ക​റ്റ്, 5.15 നു​പോ​ക​ണ്ട ദ​മാം, രാ​വി​ലെ 9.20നു​ള്ള അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​ൽ നി​ന്ന് ഷാ​ർ​ജ, മ​സ്‌​ക​റ്റ്, ദ​മാം, അ​ബു​ദാ​ബി, ബ​ഹ​റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കു​വൈ​റ്റ്, റാ​സ​ൽ​ഖൈ​മ, ദോ​ഹ, മ​സ്‌​ക​റ്റ്, ഷാ​ർ​ജ, അ​ബു​ദാ​ബി, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​ദു​ബാ​യി​ലേ​ക്കും വൈ​കു​ന്നേ​രം അ​ബു​ദാ​ബി​യി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ൾ ന​ട​ത്തി.