ച​ട്ടം ലം​ഘ​നം; പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി
Friday, May 10, 2024 10:41 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ട്ടം ലം​ഘ​നം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​യോ​ഗ്യ​ത.

കൊ​ല്ലം പ​ര​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി പ​ത്താം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ നി​ഷാ​കു​മാ​രി, ചെ​മ്പ് പ​ഞ്ചാ​യ​ത്തം​ഗം ശാ​ലി​നി മ​ധു, പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്തം​ഗം സു​ല്‍​ഫി​ക്ക​ര്‍ എ​ന്നി​വ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​രാ​ക്കി.

ഇ​ല്ലാ​ത്ത പ്രി​ന്‍റിം​ഗ് പ്ര​സി​ന്‍റെ പേ​രി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ​യും അം​ഗ​ങ്ങ​ളു​ടേ​യും ലെ​റ്റ​ര്‍ പാ​ഡ് അ​ച്ച​ടി ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നും, വ്യാ​ജ ബി​ല്ലു​ക​ള്‍ ന​ല്‍​കി പ​ണം കൈ​പ്പ​റ്റി​യ​തി​നു​മാ​ണ് നി​ഷാ​കു​മാ​രി​യെ അ​യോ​ഗ്യ​യാ​ക്കി​യ​ത്.

തു​ട​ര്‍​ച്ച​യാ​യി ക​മ്മി​റ്റി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ണ് മ​റ്റ് ര​ണ്ട് പേ​രെ അ​യോ​ഗ്യ​രാ​ക്കി​യ​ത്.