ജയം തുടർന്ന് ബംഗളൂരു
Friday, May 10, 2024 12:25 AM IST
ധരംശാല: പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. പഞ്ചാബ് കിംഗ്സിനെ റൺസിനു തോൽപ്പിച്ചു. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ ഏഴു വിക്കറ്റിന് 241 റണ്സ് നേടി. മറുപടി ബാറ്റിംഗിൽ പഞ്ചാബ് ഓവറിൽ 17 ഓവറിൽ എല്ലാവരും 181 റൺസിൽ പുറത്തായി.
രണ്ടു വിക്കറ്റിന് 43 എന്ന തകർച്ചയെ നേരിട്ട നിലയിൽനിന്നാണ് ബംഗളൂരു വൻ സ്കോറിലെത്തിയത്. കോഹ്ലി (47 പന്തിൽ 92), പടീദാർ (23 പന്തിൽ 55), കാമറൂണ് ഗ്രീൻ (27 പന്തിൽ 46) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വൻ സ്കോറിലെത്തിച്ചത്. സീസണിലെ രണ്ടാം സെഞ്ചുറിയിലേക്കു നീങ്ങിയ കോഹ്ലിയെ അർഷ്ദീപ് സിംഗ് ആണ് പുറത്താക്കിയത്.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ പ്രഭ്സിമ്രാൻ സിംഗിനെ (ആറ്) നഷ്ടമായി. പിന്നീട് ജോണി ബെയർസ്റ്റോ -റിലി റൂസോ സഖ്യം അതിവേഗം സ്കോർ ഉയർത്തി. ബെയർസ്റ്റോയെ (27) പുറത്താക്കി ലോക്കി ഫെർഗൂസൻ സഖ്യം പൊളിച്ചു. റൂസോ (27 പന്തിൽ 61) പുറത്തായതോടെയാണ് പഞ്ചാബിന്റെ താളം തെറ്റിയത്.