മ​ദ്യ​ശാ​ല കൊ​ള്ള​യ​ടി​ച്ച് ക​ലാ​പ​കാ​രി​ക​ൾ; അ​ടി​ച്ചു​മാ​റ്റി​യ​ത് 80 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യം
Wednesday, February 26, 2020 7:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ലാ​പ​ത്തി​നി​ടെ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല കൊ​ള്ള​യ​ടി​ച്ച് അ​ക്ര​മി​ക​ൾ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്ബാ​ഗി​ലെ മ​ദ്യ​ശാ​ല​യാ​ണ് ക​ലാ​പ​കാ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കൊ​ള്ള​യ​ടി​ച്ച​ത്.

ഇ​ര​ച്ചെ​ത്തി​യ ജ​ന​ക്കൂ​ട്ടം മ​ദ്യ​ശാ​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും 75-80 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വൈ​നും ബി​യ​റും ന​ഷ്ട​പ്പെ​ട്ടെ​ന്നും മ​ദ്യ​ശാ​ല മാ​നേ​ജ​ർ രാ​ജ് കു​മാ​ർ പ​റ​ഞ്ഞു. ക​ട​യി​ലെ സ്കാ​ന​റു​ക​ൾ, എ​ൽ​ഇ​ഡി ടി​വി, ഫ്രി​ഡ്ജു​ക​ൾ, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും അ​ക്ര​മി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. കൊ​ള്ള​യ​ടി ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പ​ടു​ത്തി.

ഡ​ൽ​ഹി​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന വ​ർ​ഗീ​യ ക​ലാ​പ​ത്തി​ൽ ഇ​തു​വ​രെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്ക്. നി​ര​വ​ധി ക​ട​ക​ളും വീ​ടു​ക​ളും ഷോ​റൂ​മു​ക​ളും അ​ക്ര​മി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. പോ​ലീ​സി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​ക്ര​മി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.