കു​വൈ​ത്ത് എ​യ​ർ​വെ​യ്സി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഏ​ഴു​ശ​ത​മാ​നം നി​ര​ക്കി​ള​വ്
Wednesday, February 19, 2020 7:08 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കു​വൈ​ത്ത് എ​യ​ർ​വെ​യ്‌​സി​ൽ ‘നോ​ർ​ക്ക​ഫെ​യ​ർ’ എ​ന്ന ആ​നു​കൂ​ല്യം നി​ല​വി​ൽ​വ​ന്നു. ഇ​തോ​ടെ കു​വൈ​ത്ത് എ​യ​ർ​വെ​യ്‌​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന യാ​ത്രാ​നി​ര​ക്കി​ൽ ഏ​ഴു​ശ​ത​മാ​നം ഇ​ള​വു​കി​ട്ടും. നോ​ർ​ക്ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക്കും ജീ​വി​ത​പ​ങ്കാ​ളി​ക്കും 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഇ​ള​വു​ണ്ടാ​കും.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള​വ​ർ​ക്ക് ഫെ​ബ്രു​വ​രി 20 മു​ത​ൽ ല​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ നോ​ർ​ക്ക ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും കു​വൈ​ത്ത് എ​യ​ർ​വെ​യ്‌​സ് സെ​യി​ൽ​സ് മാ​നേ​ജ​ർ സു​ധീ​ർ മേ​ത്ത​യും ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.