കൊ​റോ​ണ മ​ര​ണം ഫ്രാ​ൻ​സി​ലും; ചൈ​നീ​സ് വി​നോ​ദ സ​ഞ്ചാ​രി മ​രി​ച്ചു
Saturday, February 15, 2020 4:27 PM IST
പാ​രീ​സ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ൽ ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ചൈ​നീ​സ് വി​നോ​ദ സ​ഞ്ചാ​രി​യാ​യ എ​ൺ​പ​തു​കാ​ര​നാ​ണ് വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​ഗ്ന​സ് ബു​സി​ൻ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ ഹു​ബെ​യി​ൽ​നി​ന്നും എ​ത്തി​യ​യാ​ളാ​ണ് മ​രി​ച്ച​ത്. പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം 16നാ​ണ് എ​ൺ​പ​തു​കാ​ര​നും മ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം പാ​രീ​സി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് കൊ​റോ​ണ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. മ​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ഗ്ന​സ് ബു​സി​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.