ബി​ജെ​പി​ക്കെ​തി​രാ​ണ്, രാ​ഷ്ട്രീ​യം ഇ​പ്പോ​ഴി​ല്ല: ന​യം വ്യ​ക്ത​മാ​ക്കി ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്
Wednesday, January 22, 2020 8:16 PM IST
ന്യൂ​ഡ​ല്‍​ഹി: സ​മ​യം വ​രു​മ്പോ​ള്‍ എ​ല്ലാ ഉ​ദ്യാ​ന​ങ്ങ​ളും സ​മ​ര​വേ​ദി​ക​ളാ​യി മാ​റു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വ​നി​ത​ക​ളു​ടെ അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​രു​ന്ന ഡ​ല്‍​ഹി ഷ​ഹീ​ന്‍ ബാ​ഗി​ലെ സ​മ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഷ​ഹീ​ന്‍ ബാ​ഗി​ലെ സ​മ​ര പ​ന്ത​ലി​ല്‍ എ​ത്തു​മെ​ന്ന് രാ​വി​ലെ ത​ന്നെ ച​ന്ദ്ര​ശേ​ഖ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബി​ജെ​പി​ക്ക് എ​തി​രാ​ണ് എ​ന്നു പ​റ​ഞ്ഞ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മു​സ്ലിം​ക​ളെ മാ​ത്ര​മ​ല്ല ദ​ളി​ത​ര്‍​ക്കും ഗോ​ത്ര​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും എ​തി​രാ​ണെ​ന്നും ഇ​തു മു​സ്ലിം​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന​താ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്‍​ആ​ര്‍​സി, എ​ന്‍​പി​ആ​ര്‍, സി​എ​എ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ദ​ളി​ത് വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ്. അ​ത് മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഗോ​ത്ര വ​ര്‍​ഗ​ങ്ങ​ള്‍​ക്കും എ​തി​രാ​ണ്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ഈ ​വി​ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം ന​ല്‍​കി​യ ആ​ദ്യ അ​ഭി​മു​ഖ​ത്തി​ല്‍ എ​ന്‍​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ പ​റ​യു​ന്ന​ത് നി​യ​മ​ത്തി​ല്‍ നി​ന്നു പി​ന്നോ​ട്ടു പോ​കു​ന്ന പ്ര​ശ്‌​ന​മി​ല്ലെ​ന്നാ​ണ്. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഭീ ​ആ​ര്‍​മി നേ​താ​വ് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കെ​തി​രേ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ല്‍, ത​ന്‍റെ ല​ക്ഷ്യം രാ​ഷ്ട്രീ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​ക്ക് എ​തി​രേ നി​ല്‍​ക്കു​ന്ന​ത് ബി​ജെ​പി ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രേ നി​ല്‍​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്. കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യു​മാ​യി വ​ള​രെ​യ​ധി​കം സാ​മ്യ​ങ്ങ​ളു​ണ്ട്. അ​വ​ര്‍ എ​ക്കാ​ല​ത്തും ദ​ളി​ത് വി​ഭാ​ഗ​ത്തെ വെ​റും വോ​ട്ട് ബാ​ങ്ക് മാ​ത്ര​മാ​യാ​ണ് ക​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ആ​സാ​ദ് ആ​രോ​പി​ച്ചു.

താ​ന്‍ അ​റ​സ്റ്റി​ലാ​യ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 21ന് ​ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ല. അ​വി​ടെ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി മാ​റി​യ​ത്. താ​ന്‍ പൂ​ര്‍​ണ​മാ​യും അ​ക്ര​മ​ത്തി​ന് എ​തി​രാ​ണ്. അ​ക്ര​മം പോ​രാ​ട്ട​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ വീ​ര്യം ചോ​ര്‍​ത്തി​ക്ക​ള​യു​മെ​ന്നും ആ​സാ​ദ് വ്യ​ക്ത​മാ​ക്കി. അ​ന്ന് താ​ന്‍ ചെ​യ്തു എ​ന്ന് പ​റ​യു​ന്ന ഏ​ക ആ​രോ​പ​ണം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു എ​ന്നു​ള്ള​താ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ സു​ര​ക്ഷി​ത​ത്വം ത​ന്നെ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു ഭ​യ​ക്കു​ന്നു. പൗ​ര​ന്‍റെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ന്നെ പ​ര​ക്കെ ഹ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ആ​സാ​ദ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.