ഇ​ന്ദി​ര-​ക​രിം​ലാ​ല കൂ​ടി​ക്കാ​ഴ്ച: എ​തി​ർ​ത്ത് കോ​ണ്‍​ഗ്ര​സ്, പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് റൗ​ത്ത്
Thursday, January 16, 2020 6:30 PM IST
മും​ബൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യെ​പ്പ​റ്റി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചു ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്. കോ​ണ്‍​ഗ്ര​സു​കാ​രാ​യ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു വി​ഷ​മ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നു റാ​വ​ത്ത് വ്യ​ക്ത​മാ​ക്കി.

ഇ​ന്ദി​രാ​ഗാ​ന്ധി മും​ബൈ​യി​ൽ​വ​ച്ച് മു​ൻ​കാ​ല അ​ധോ​ലോ​ക നേ​താ​വ് ക​രിം​ലാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്നാ​യി​രു​ന്നു റൗ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ദാ​വൂ​ദ് ഇ​ബ്രാ​ഹിം, ഛോട്ടാ ​ഷ​ക്കീ​ൽ, ശ​ര​ദ് ഷെ​ട്ടി തു​ട​ങ്ങി​യ അ​ധോ​ലോ​ക നേ​താ​ക്ക​ളാ​യി​രു​ന്നു മും​ബൈ ന​ഗ​ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഒ​രു കാ​ല​ത്ത് നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നും മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​യ റൗ​ത് പ​റ​ഞ്ഞു.

സൗ​ത്ത് മും​ബൈ​യി​ൽ​വ​ച്ചാ​ണു ക​രിം​ലാ​ല​യു​മാ​യി ഇ​ന്ദി​രാ​ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​രാ​ക​ണം, സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​രെ​ല്ലാ​മാ​ക​ണം ഇ​രി​ക്കേ​ണ്ട​തു തു​ട​ങ്ങി​യ​വ തീ​രു​മാ​നി​ച്ചി​രു​ന്ന​ത് അ​ധോ​ലോ​ക നേ​താ​ക്ക​ളാ​യി​രു​ന്നു. ഒ​രു കാ​ല​ത്ത് മും​ബൈ​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന ഹാ​ജി മ​സ്താ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യാ​ൽ, മു​ഴു​വ​ൻ ആ​ളു​ക​ളും അ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തും. 1960 മു​ത​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടോ​ളം മും​ബൈ​യി​ലെ ചൂ​താ​ട്ട മാ​ഫി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ക​രിം​ലാ​ല അ​ന​ധി​കൃ​ത മ​ദ്യ വ്യാ​പാ​രം, ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. അ​ക്കാ​ലം അ​ധോ​ലോ​ക നേ​താ​ക്ക​ളു​ടെ ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു മും​ബൈ. പി​ന്നീ​ട് എ​ല്ലാ​വ​ർ​ക്കും രാ​ജ്യം വി​ടേ​ണ്ടി​വ​ന്നു-​ശി​വ​സേ​ന​യു​ടെ രാ​ജ്യ​സ​ഭാം​ഗ​മാ​യ റൗ​ത്ത് പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​പ്പോ​ൾ ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ധോ​ലോ​ക നേ​താ​ക്ക​ളു​ടെ ചി​ത്രം എ​ടു​ത്തി​രു​ന്നു. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി ഒ​രി​ക്ക​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും താ​ൻ അ​ദ്ദേ​ഹ​ത്തെ അ​ന്നു ഗു​ണ​ദോ​ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റൗ​ത്ത് അ​വ​കാ​ശ​പ്പെ​ട്ടു.

റൗ​ത്തി​ന്‍റെ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റു​പി​ടി​ച്ച​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് റൗ​ത്ത് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച​ത്. ത​ന്‍റെ പ​രാ​മ​ർ​ശം ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പ്ര​തി​ച്ഛാ​യ്ക്കു മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ക​യോ ആ​രു​ടെ​യെ​ങ്കി​ലും വി​കാ​രം വൃ​ണ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് റൗ​ത്ത് വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.