ഇ​വ​ർ കൃ​ഷ്ണ​നും അ​ർ​ജു​ന​നു​മ​ല്ല, ദു​ര്യോ​ധ​ന​നും ശ​കു​നി​യും; പ​രി​ഹ​സി​ച്ച് സി​ദ്ധാ​ർ​ഥ്
Monday, December 16, 2019 12:36 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി തെ​ന്നി​ന്ത്യ​ൻ ന​ട​ൻ സി​ദ്ധാ​ർ​ഥ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും നേ​ര​യെു​ള്ള പോ​ലീ​സ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സി​ദ്ധാ​ർ​ഥ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ സി​ദ്ധാ​ർ​ഥ് പ​രി​ഹാ​സ​വും തൊ​ടു​ത്തു. ഇ​വ​ർ ര​ണ്ടു പേ​രും കൃ​ഷ്ണ​നും അ​ർ​ജു​ന​നു​മ​ല്ലെ​ന്നും ദു​ര്യോ​ധ​ന​നും ശ​കു​നി​യു​മാ​ണെ​ന്നാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ പ​രാ​മ​ർ​ശം.

നേ​ര​ത്തെ, സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന വി​പ്ല​വം വ​രി​ക​യാ​ണെ​ന്നും ന​മ്മു​ടെ സ​ഹോ​ദ​രി​മാ​ർ ഇ​തി​നെ അ​തി​ജീ​വി​ക്കു​മെ​ന്നും ക​ട്ജു പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ​യാ​ണ് പോ​ലീ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലേ​ക്കു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു.

ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ത്തി​ച്ചു. അ​തേ​സ​മ​യം, ബ​സു​ക​ൾ പോ​ലീ​സ് ത​ന്നെ ക​ത്തി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ർ​വ​ലാ​ശാ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​രും ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.