കു​ട്ടി​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ കാ​ർ ക​സ്റ്റ​ഡി​യി​ൽ
Friday, December 13, 2019 11:25 AM IST
പാ​ല​ക്കാ​ട്: കു​ട്ടി​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി നാ​സ​ർ ആ​ണ് സം​ഭ​വ​സ​മ​യം കാ​ർ‌ ഓ​ടി​ച്ചി​രു​ന്ന​ത്.

അ​ഷ​റ​ഫി​ന്‍റെ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ചി​റ്റൂ​ര്‍ ന​ല്ലേ​പ്പി​ള്ളി സു​ദേ​വ​ന്‍റെ മ​ക​ന്‍ സു​ജി​ത് (12) മ​രി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സു​ജി​ത്തി​നെ കാ‍​ർ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഇ​ടി​ച്ച കാ​റി​ല്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും വ​ഴി ഈ ​കാ​റി​ല്‍ നി​ന്ന് കു​ട്ടി​യെ ഇ​റ​ക്കി​വി​ട്ടു. ട​യ​ർ പ​ഞ്ച​റാ​യെ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​യേ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളെ​യും കാ​റി​ൽ‌​നി​ന്ന് ഇ​റ​ക്കി​വി​ട്ട​ത്. കു​ട്ടി ഒ​രു മ​ണി​ക്കൂ​റി​ന​കം മ​രി​ച്ചു. ‌മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു മ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.