പൗ​ര​ത്വ ബി​ൽ: യു​എ​സ് ക​മ്മി​ഷ​ന്‍റെ പ്ര​സ്താ​വ​ന ഖേ​ദ​ക​ര​മെ​ന്ന് ഇ​ന്ത്യ
Tuesday, December 10, 2019 3:50 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ സം​ബ​ന്ധി​ച്ച യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ന്‍റെ പ്ര​സ്താ​വ​ന ഖേ​ദ​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ. യു​എ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫ്) പു​റ​പ്പെ​ട‌ു​വി​ച്ച പ്ര​സ്താ​വ​ന അ​വ​രു​ടെ മു​ൻ കാ​ല ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ അ​തി​ശ​യി​പ്പി​ക്കി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

എ​ന്നി​രു​ന്നാ​ലും, വ്യ​ക്ത​മാ​യ അ​റി​വി​ല്ലാ​ത്ത ഒ​രു വി​ഷ​യ​ത്തെ മു​ൻ‌​വി​ധി​യോ​ടെ​യും പ​ക്ഷ​പാ​ത​പ​ര​മാ​യും സ​മീ​പി​ച്ച​തി​ൽ ഖേ​ദ​മു​ണ്ട്. യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫി​ന്‍റെ പ്ര​സ്താ​വ​ന കൃ​ത്യ​മോ ആ​ധി​കാ​രി​ക​മോ അ​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലോ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റോ ഏ​തെ​ങ്കി​ലും ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ തി​രി​വാ​ണെ​ന്നാ​യി​രു​ന്നു യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫി​ന്‍റെ വി​മ​ർ​ശ​നം.​ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത് അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​യും യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ​യും മ​റ്റു പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് യു​എ​സ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യു​എ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ബ​ഹു​സ്വ​ര​ത​യ്ക്കും തു​ല്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കും എ​തി​രാ​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ മ​ത​പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു യു‌​എ​സ്‌​സി‌​ആ​ർ‌​എ​ഫ് ഭ​യ​പ്പെ​ടു​ന്നു. ബി​ൽ പാ​സാ​യാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മു​സ്‌​ലിം​ക​ളു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​കു​മെ​ന്നും യു‌​എ​സ്‌​സി‌​ആ​ർ‌​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.