ഉ​ത്ത​പ്പ​യ്ക്ക് സെ​ഞ്ചു​റി; കേ​ര​ളം ശ​ക്ത​മാ​യ നി​ല​യി​ൽ
Monday, December 9, 2019 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്കെ​തി​രേ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ കേ​ര​ളം 276/3 എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി (102) നേ​ടി​യ റോ​ബി​ൻ ഉ​ത്ത​പ്പ, അ​ർ​ധ സെ​ഞ്ചു​റി (97) നേ​ടി​യ പി.​രാ​ഹു​ൽ എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ക​രു​ത്താ​യ​ത്.

ടോ​സ് നേ​ടി​യ കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ ജ​ല​ജ് സ​ക്സേ​ന-​രാ​ഹു​ൽ സ​ഖ്യം മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് 68 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 32 റ​ണ്‍​സ് നേ​ടി​യ സ​ക്സേ​ന​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ ഒ​ത്തു​ചേ​ർ​ന്ന ഉ​ത്ത​പ്പ-​രാ​ഹു​ൽ സ​ഖ്യം കേ​ര​ള​ത്തെ സു​ര​ക്ഷി​ത നി​ല​യി​ൽ എ​ത്തി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ സ​ഖ്യം 118 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ഞ്ചു​റി​ക്ക് മൂ​ന്ന് റ​ണ്‍​സ് അ​ക​ലെ രാ​ഹു​ൽ വീ​ണ​തോ​ടെ എ​ത്തി​യ നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യും ഉ​ത്ത​പ്പ​യ്ക്കൊ​പ്പം അ​ടി​യു​റ​ച്ചു​നി​ന്നു. സെ​ഞ്ചു​റി​ക്ക് തൊ​ട്ടു​പി​ന്നാ​ലെ ഉ​ത്ത​പ്പ പു​റ​ത്താ​യി. ആ​ദ്യ ദി​ന​ത്തി​ലെ അ​വ​സാ​ന ഓ​വ​റി​ലാ​ണ് ഉ​ത്ത​പ്പ പു​റ​ത്താ​യ​ത്. 36 റ​ണ്‍​സു​മാ​യി സ​ച്ചി​ൻ ബേ​ബി ക്രീ​സി​ലു​ണ്ട്.

ഇ​ന്ത്യ​ൻ താ​രം ന​വ​ദീ​പ് സൈ​നി ഉ​ൾ​പ്പെ​ടു​ന്ന ബൗ​ളിം​ഗ് പ​ട​യാ​ണ് ഡ​ൽ​ഹി​ക്കു​ള്ള​ത്. ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ആ​യ​തി​നാ​ൽ സ​ഞ്ജു സാം​സ​ണ്‍ ഈ ​മ​ത്സ​ര​ത്തി​നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.