"ഞാ​നി​പ്പോ​ൾ മ​രി​ക്കും, കു​ടും​ബ​ത്തെ കാ​ത്തോ​ണേ..' അ​ഗ്നി​ഗോ​ളം വി​ഴു​ങ്ങും മു​ൻ​പ് സ​ഹോ​ദ​ര​നോ​ട് യാ​ച​ന​യോ​ടെ മു​ഷ​റ​ഫ്
Sunday, December 8, 2019 8:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ റ​ബ​ർ ഫാ​ക്ട​റി​യി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ൾ‌ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്നോ​റി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് മു​ഷ​റ​ഫ് അ​ലി പ​റ​ഞ്ഞ വാ​ക്കു​ക​ൾ ആ​രു​ടെ​യും ഉ​ള്ളു​ല​യ്ക്കും. മ​ര​ണം ക​ൺ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ, ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു വ​ഴി​യു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ സ​ഹോ​ദ​ര​നെ വി​ളി​ച്ച് വി​ല​പി​ക്കാ​ൻ മാ​ത്ര​മേ മു​ഷ​റ​ഫി​ന് ആ​യു​ള്ളു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫാ​ക്ട​റി​യി​ൽ നാ​ല് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​പി സ്വ​ദേ​ശി മു​ഷ​റ​ഫ്. പു​ല​ർ​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മു​ഷ​റ​ഫും അ​ഗ്നി​ക്കി​ര​യാ​യി. ഇ​തി​നു മു​ന്നേ സ​ഹോ​ദ​ര​നെ വി​ളി​ച്ച് അ​യാ​ൾ പ​റ​ഞ്ഞ​തി​ങ്ങ​നെ " ഇ​വി​ടെ മു​ഴു​വ​ൻ തീ​യാ​ണ്. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഞാ​നും മ​രി​ക്കും. എ​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്ക​ണം. വീ​ട്ടി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം."

ഞെ​ട്ടി വി​റ​ച്ചെ​ങ്കി​ലും, എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട​ണ​മെ​ന്നാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ തി​രി​ച്ചു പ​റ​ഞ്ഞ​ത്. ഒ​രു ര​ക്ഷ​യു​മി​ല്ലെ​ന്നും മൂ​ന്നോ നാ​ലോ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ താ​ൻ ക​ത്തി ചാ​മ്പ​ലാ​കു​മെ​ന്നും പ​റ​യു​മ്പോ​ഴും അ​വ​സാ​നം മു​ഷ​റ​ഫ് പ​റ​ഞ്ഞ​ത് ത​ന്‍റെ ഭാ​ര്യ​യേ​യും കു​ഞ്ഞു​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം എ​ന്നു​മാ​ത്രം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.