പിൻസീറ്റ് ഹെൽമറ്റ്: ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗതമന്ത്രി
Tuesday, November 19, 2019 5:17 PM IST
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ ഇതിന്‍റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാൻ ശ്രമിക്കുക. നിയമം ലംഘിക്കുന്നവർക്ക് പിഴശിക്ഷ നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ഡിസംബർ ഒന്ന് മുതൽ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രികർക്കും ഹെൽമറ്റ് നിർബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നിയമം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി എതിരാകുമെന്ന് ബോധ്യപ്പെട്ട് പിൻവലിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.