പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കു കൈ​ക്കൂ​ലി; ഡോ​ക്ട​ർ​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും
Tuesday, November 12, 2019 5:10 AM IST
കൊ​ല്ലം: പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു കൈ​ക്കൂ​ലി വാ​ങ്ങി​യ ഡോ​ക്ട​ർ​ക്കു ത​ട​വും പി​ഴ​യും. കൊ​ല്ലം ക​ട​യ്ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ജൂ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യി​രു​ന്ന ഡോ. ​റി​നു അ​ന​സ് റാ​വു​ത്ത​റി​നാ​ണു മൂ​ന്നു വ​ർ​ഷം ത​ട​വും 50000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

2011 ഡി​സം​ബ​ർ ര​ണ്ടി​നാ​ണു ഡോ. ​റി​നു വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​താ​യി കാ​ണി​ച്ചു ഗ​ർ​ഭി​ണി​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം എ​ൻ​ക്വ​യ​റി ക​മ്മി​ഷ​ണ​ർ ആ​ൻ​ഡ് സ്പെ​ഷ​ൽ ജ​ഡ്ജ് എം.​ബി. സ്നേ​ഹ​ല​ത​യാ​ണു കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.

ചി​ത​റ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​യും വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി​യി​രു​ന്നു. ഡോ. ​റി​നു ഇ​പ്പോ​ൾ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.