വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
Wednesday, October 23, 2019 1:49 PM IST
വയനാട്: മേപ്പാടിയിലെ പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പാടിയിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് മൂന്നംഗ മാവോയിസ്റ്റ് സംഘം നോട്ടീസ് വിതരണം ചെയ്തു. പണിക്കൂലി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നോട്ടീസിൽ തൊഴിലാളികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ചുളുക്ക എസ്റ്റേറ്റിന്‍റെ പാടിയിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് നോട്ടീസ് ലഭിച്ചത്.

സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. കേസെടുക്കുമെന്ന് മേപ്പാടി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാപ്പിക്കളത്തും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നതിനാൽ വിഷയം ഗൗരവമായി തന്നെ പോലീസ് കാണുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.