കോ​ന്നി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​ങ്കെ​ടു​ത്തി​ല്ല
Saturday, October 19, 2019 8:10 PM IST
കോ​ന്നി: കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽനിന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ൾ വി​ട്ടു​നി​ന്നു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മാ​ത്ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യ​ത്.

കൊ​ട്ടി​ക്ക​ലാ​ശ വേ​ദി​ക​ളി​ല്‍ പോ​കാ​റി​ല്ലെ​ന്നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് ഇ​തി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി അ​ടൂ​ർ പ്ര​കാ​ശ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ച്ച​ത്.

റോ​ബി​ന്‍ പീ​റ്റ​റു​ടെ പേ​രാ​ണ് കോ​ന്നി​യി​ല്‍ സ്ഥാ​നാ​ർ​ഥി​യാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മോ​ഹ​ന്‍​രാ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ഡി​സി​സി തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.