നി​റ​ഞ്ഞു​ക​വി​ഞ്ഞ് എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യം; ന​രേ​ന്ദ്ര മോ​ദി "​ഹൗ​ഡി മോ​ദി’ വേ​ദി​യി​ൽ
Sunday, September 22, 2019 10:13 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ക്കാ​രോ​ടു സം​സാ​രി​ക്കു​ന്ന "ഹൗ​ഡി മോ​ദി’ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ട​ൻ വേ​ദി​യി​ൽ എ​ത്തും. സ്റ്റേ​ഡി​യം നി​റ​ഞ്ഞ് ആ​ളു​ക​ൾ എ​ത്തി​ക്ക​ഴി​ഞ്ഞു. എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ലെ സീ​റ്റു​ക​ൾ ഭൂ​രി​ഭാ​ഗ​വും നി​റ​ഞ്ഞു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ​യും നേ​താ​ക്ക​ളും ഗ​വ​ർ​ണ​ർ​മാ​രും മേ​യ​ർ​മാ​രും സെ​ന​റ്റ​ർ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​ത​കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണ്‍ അ​മേ​രി​ക്ക​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ്. ഇ​ന്ത്യാ-​യു​എ​സ് വാ​ണി​ജ്യ​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​ന​വും ടെ​ക്സ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ബ്ര​സീ​ൽ, ചൈ​ന, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യാ​ണ് ഹൂ​സ്റ്റ​ണി​ന്‍റെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ പ​ങ്കാ​ളി.

ഹൂ​സ്റ്റ​ണി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും ഉ​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ഹൗ​ഡി മോ​ദി പ​രി​പാ​ടി​യെ ബാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ഇ​തി​ന​കം അ​ഞ്ചു മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു. പ​തി​മൂ​ന്നു കൗ​ണ്ടി​ക​ളി​ൽ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് 1500 വോ​ള​ൻ​റി​യ​ർ​മാ​രാ​ണു രാ​വും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 600 സം​ഘ​ട​ന​ക​ൾ സ​ഹാ​യം ന​ൽ​കി​യി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.