വളർത്തുനായ്ക്കളെ അഴിച്ചുവിടുന്നത് പ്രദേശത്തെ ഭീതിയിലാക്കുന്നു
1572376
Thursday, July 3, 2025 1:12 AM IST
തേർത്തല്ലി: വളർത്തുനായ്ക്കളെ കെട്ടിയിടുകയോ കൂടുകളിലാക്കുകയോ ചെയ്യാതെ അഴിച്ചുവിടുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. ആലത്താംവളപ്പ് ചെറുപാറ റോഡിൽ പീക്കാച്ചേരി പാലത്തിനു സമിപം കൊടുംവളവിൽ റോഡരികിൽ തനിച്ച് താമസിക്കുന്ന സ്ത്രീ വളർത്തുന്ന നാലു നായകളെയാണ് ഏതു സമയവും അഴിച്ചു വിട്ടിരിക്കുന്നത്.
റോഡരികിൽ തന്പടിക്കുന്ന ഇവ ഇരുചക്രവാഹാനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
പലപ്പോഴും അക്രമോസ്തുകത കാട്ടുന്ന നായകൾ ഇരുചക്രവാഹനങ്ങൾ പിന്തുടർന്ന് ഓടുകയും കാൽനടയാത്രികരെ ആക്രമിക്കാൻ ശ്രമിക്കുന്നുമുണ്ട്. വാഹനങ്ങളുടെ ശബ്ദം കേൾക്കുന്പോൾ തന്നെ ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന നായകൾ വാഹനം അടുത്തെത്തുന്പോൾ ചാടിവീഴുകയാണ്. വാഹനം നിയന്ത്രണം വിട്ട് വീണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ നായകളെ പുറത്തേക്ക് അഴിച്ചു വിടരുതെന്ന് ആവശ്യപ്പെട്ടിടും ഉടമ ഇതിനു തയാറാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ചില സമയങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നും വന്നതടക്കം പത്തോളം നായകളും പ്രദേശത്ത് തന്പടിക്കുന്നുണ്ട്.