പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹൂ​സ്റ്റ​ണി​ലെ​ത്തി
Saturday, September 21, 2019 11:08 PM IST
ഹൂ​സ്റ്റ​ണ്‍: യു​എ​സി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഒ​രു​ക്കു​ന്ന മെ​ഗാ​സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​യ ഹൗ​ഡി മോ​ദി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹൂ​സ്റ്റ​ണി​ലെ​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് പ​രി​പാ​ടി.

ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി. മൂ​ന്നു മ​ണി​ക്കൂ​ർ ദീ​ർ​ഘി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടൊ​പ്പം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വേ​ദി പ​ങ്കി​ടു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഹൂ​സ്റ്റ​ണി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും ഉ​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ഹൗ​ഡി മോ​ദി പ​രി​പാ​ടി​യെ ബാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.