വ്യോ​മ​സേ​ന​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ ആ​ദ്യ റ​ഫാ​ൽ യു​ദ്ധ​വി​മാ​നം എ​ത്തി
Friday, September 20, 2019 9:29 PM IST
ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യ്ക്ക് കരുത്തുപകരാൻ ആ​ദ്യ റ​ഫാ​ൽ യു​ദ്ധ​വി​മാ​നം എത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് ഫ്രാ​ൻ​സി​ലെ ദ​സോ ഏ​വി​യേ​ഷ​ൻ ക​ന്പ​നി വി​മാ​നം ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ​ത്. ഡ​പ്യൂ​ട്ടി എ​യ​ർ​ഫോ​ഴ്സ് എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി ഒ​രു മ​ണി​ക്കൂ​റോ​ളം പു​തി​യ റ​ഫാ​ൽ വി​മാ​ന​ത്തി​ൽ പ​റ​ക്കു​ക​യും ചെ​യ്തു.

ആ​ർ​ബി-01 എ​ന്ന ന​മ്പ​രാ​ണ് ആ​ദ്യ റ​ഫാ​ൽ വി​മാ​ന​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2016 സെ​പ്റ്റം​ബ​ർ 23നാ​ണ് ഇ​ന്ത്യ ഫ്രാ​ൻ​സി​ൽ​നി​ന്ന് 36 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. 59,000 കോ​ടി രൂ​പ​യു​ടേ​താ​ണ് ക​രാ​ർ. 2022 സെ​പ്റ്റം​ബ​റോ​ടെ മു​ഴു​വ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.