കാബൂളിൽ ഇ​ര​ട്ട സ്ഫോ​ട​നം; 48 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, September 18, 2019 5:12 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി പ​ങ്കെ​ടു​ത്ത റാ​ലി​ക്കു നേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ താ​ലി​ബാ​ൻ ന​ട​ത്തി​യ ര​ണ്ട് വ്യ​ത്യ​സ്‌​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 48 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കു നേ​ർ​ക്കാ​ണ് ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗ​നി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

കാ​ബൂ​ളി​ലെ പ​ർ​വാ​ൻ പ്ര​വി​ശ്യ​യി​ലെ ച​രി​കാ​റി​ൽ ന​ട​ന്ന റാ​ലി​ക്കു​നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 42 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ബൈ​ക്കി​ലെ​ത്തി​യ ചാ​വേ​റി​നെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ്വ​യം​പൊ​ട്ടി​ത്തെ​റി​ക്കു​ക‍​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം കാ​ബൂ​ളി​ലെ യു​എ​സ് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു. കാ​ബൂ​ളി​ലെ തി​ര​ക്കേ​റി​യ മ​സൂ​ദ് സ്ക്വ​യ​റി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള ഗ്രീ​ന്‍ സോ​ണി​ല്‍ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​മേ​ഖ​ല. അ​മേ​രി​ക്ക​ന്‍ എം​ബ​സി, നാ​റ്റോ ആ​സ്ഥാ​നം, അ​ഫ്ഗാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ന്നി​വ ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്നു. സ്ഫോ​ട​ന​ത്തി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 38 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു.

താ​ലി​ബാ​നും അ​മേ​രി​ക്ക​യും ന​ട​ത്തി വ​ന്ന സ​മാ​ധാ​ന ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം. യു​എ​സ് സൈ​ന്യം രാ​ജ്യം വി​ടും​വ​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്നു താ​ലി​ബാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 28 നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു പൗ​ര​ൻ​മാ​രോ​ട് താ​ലി​ബാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ഇ​തി​ന​കം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കു​മെ​ന്നും താ​ലി​ബാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.