ചാ​മ്പ്യ​ൻ​മാ​രെ വീ​ഴ്ത്തി നാ​പ്പോ​ളി; ലി​വ​ർ​പൂ​ളി​ന് തോ​ൽ​വി
Wednesday, September 18, 2019 4:14 AM IST
നേ​പ്പി​ൾ​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് നാ​പ്പോ​ളി. ലി​വ​ർ​പൂ​ളി​നെ ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളി​ലാ​ണ് നാ​പ്പോ​ളി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മെ​ർ​ട്ട​ൻ​സ് (82- പെ​നാ​ൽ​റ്റി), ഫെ​ർ​ണാ​ണ്ടോ ലൊ​റ​ന്‍റെ (90+2) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രെ വി​റ​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് നാ​പ്പോ​ളി ന​ട​ത്തി​യ​ത്. ക​ളി​യു​ടെ 82 ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ ഡി​ഫ​ണ്ട​ർ ആ​ൻ​ഡി റോ​ബ​ർ​ട്ട​സ​ൺ വ​രു​ത്തി​യ പി​ഴ​വാ​ണ് പെ​നാ​ൽ​റ്റി​യി​ൽ ക​ലാ​ശി​ച്ച​ത്. ബെ​ൽ​ജി​യം താ​രം മെ​ർ​ട്ട​ൻ​സി​ന്‍റെ ഷോ​ട്ട് ലി​വ​ർ​പൂ​ളി​ന്‍റെ എ​വെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്ത് വ​ല​യി​ൽ ക​യ​റി.

ലൊ​റ​ന്‍റെ​യു​ടെ ഗോ​ളി​നും വ​ഴി​വ​ച്ച​ത് പ്ര​തി​രോ​ധ പി​ഴ​വാ​യി​രു​ന്നു. ബോ​ക്സി​ൽ വീ​ണു​കി​ട്ടി​യ അ​വ​സ​രം ലൊ​റ​ന്‍റെ ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ അ​ഞ്ചു മ​ത്സ​ര​വും ജ​യി​ച്ച് ലി​വ​ര്‍​പൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​മ്പോ​ൾ നാ​പ്പോ​ളി സീ​രി എ​യി​ല്‍ മൂ​ന്നു ക​ളി​യി​ല്‍ ര​ണ്ടു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.