മ​ര​ട് ഫ്ലാ​റ്റ്: സ​ര്‍​വ​ക്ഷി​യോ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
Tuesday, September 17, 2019 1:38 PM IST
ന്യൂ​ഡ​ൽ​ഹി: മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ച്ച് മാ​റ്റാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക്ഷി​യോ​ഗ​ത്തി​ൽ പ​രി​ഹാ​ര​മാ​കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​ന്ന​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗം അ​ഭി​പ്രാ​യം തേ​ട​ൽ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നും ഫ്ലാ​റ്റ് പൊ​ളി​ച്ച് മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​രേ​ണ്ട​ത് കോ​ട​തി​യി​ൽ നി​ന്ന് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​മ​സ​ക്കാ​രു​ടെ ആ​ശ​ങ്ക​യി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള ഒ​രു വി​ഷ​യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.