രൂ​പ ഗാം​ഗു​ലി​യു​ടെ മ​ക​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; വാ​ഹ​ന​മോ​ടി​ച്ച​ത് മ​ദ്യ​ല​ഹ​രി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്
Friday, August 16, 2019 9:29 AM IST
കോ​ൽ​ക്ക​ത്ത: ന​ടി​യും ബി​ജെ​പി എം​പിയുമായ രൂ​പ ഗാം​ഗു​ലി​യു​ടെ മ​ക​ൻ ആ​കാ​ശ് മു​ഖോ​പാ​ധ്യാ​യ് ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

തെ​ക്ക​ൻ കോ​ല്‍​ക്ക​ത്ത​യി​ലെ ഗോ​ള്‍​ഫ് ഗാ​ര്‍​ഡ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ പോ​യ ആ​കാ​ശി​നെ പു​റ​ത്തെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ൽ​കി.‌

സം​ഭ​വ​ത്തി​ൽ ആ​കാ​ശി​നെ ജാ​ദ​വ്പു​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് രൂ​പ ഗാം​ഗു​ലി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.