ക​ളി ആ​വേ​ശ​ത്തി​ൽ റ​ഫ​റി ഗോ​ള​ടി​ച്ചു, ഗോ​ളും വി​ളി​ച്ചു; ക​ള്ള​ക്ക​ളി​യെ​ന്നു ക​ളി​ക്കാ​ർ
Sunday, May 26, 2019 10:28 PM IST
ആം​സ്റ്റ​ർ​ഡാം: ആ​ഘോ​ഷി​ക്കാ​ൻ ഒ​പ്പം ആ​രു​മി​ല്ലാ​തെ ഒ​രു ഗോ​ൾ!. സെ​ൽ​ഫ് ഗോ​ളി​ന്‍റെ പോ​ലും കാ​ര്യ​മ​ല്ല പ​റ​ഞ്ഞു​വ​ന്ന​ത്. ഇ​ക്കു​റി റ​ഫ​റി​യാ​ണ് ഗോ​ള​ടി​ച്ച​ത്. ഡ​ച്ച് ലീ​ഗി​ലെ നാ​ലാം​നി​ര ദെ​ർ​ഡെ ഡി​വി​സി ലീ​ഗി​ൽ ഹ​ർ​കെ​മാ​സ് ബോ​യ്സും എ​ച്ച്എ​സ്കെ ഹോ​യ​കും ത​മ്മി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണു സം​ഭ​വം.

മ​ത്സ​ര​ത്തി​ൽ ഹ​ർ​കെ​മാ​സ് ബോ​യ്സ് 3-1 എ​ന്ന സ്കോ​റി​നു മു​ന്നി​ട്ടു നി​ൽ​ക്ക​വെ​യാ​ണ് വി​വാ​ദ ഗോ​ൾ പി​റ​ന്ന​ത്. 66-ാം മി​നി​റ്റി​ൽ ഹ​ർ​കെ​മാ​സ് ബോ​യ്സ് പ്ര​തി​രോ​ധ താ​രം പോ​സ്റ്റി​നു മു​ന്നി​ൽ​നി​ന്ന് അ​ടി​ച്ച​ക​റ്റി​യ പ​ന്ത് റ​ഫ​റി മോ​റി​സ് പാ​ർ​ഹ്യു​സി​ന്‍റെ കാ​ലി​ൽ ത​ട്ടി​ത്തെ​റി​ച്ച് ഹ​ർ​കെ​മാ​സ് ബോ​യ്സ് വ​ല​യി​ൽ പ​തി​ച്ചു. പ​ന്ത് ഗോ​ൾ​വ​ല ക​ട​ന്ന​തോ​ടെ റ​ഫ​റി ഗോ​ളും വി​ളി​ച്ചു.

ഹോ​യ​ക് മി​ഡ്ഫീ​ൽ​ഡ​ർ റി​ക് ഇം​ഫ​ൻ​സ് ഹ​ർ​കെ​മാ​സ് ബോ​യ്സ് വ​ല ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്ത പ​ന്ത് ക്ലി​യ​ർ ചെ​യ്യ​വെ​യാ​ണ് റ​ഫ​റി​ക്ക് അ​ബ​ദ്ധം പ​റ്റി​യ​ത്. ഇ​ത് ക​ണ​ക്കാ​ക്കാ​തെ പാ​ർ​ഹ്യു​സ് ഗോ​ൾ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​കെ​മാ​സ് ബോ​യ്സ് ക​ളി​ക്കാ​ർ അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ റ​ഫ​റി​ക്കു ചു​റ്റും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
റ​ഫ​റി​യു​ടെ ഗോ​ളി​ന്‍റെ ബ​ല​ത്തി​ലും ഹോ​യ​കി​നു മ​ത്സ​രം ജ​യി​ക്കാ​നാ​യി​ല്ല. മ​ത്സ​രം മു​ഴു​വ​ൻ സ​മ​യം പി​ന്നി​ട്ട​പ്പോ​ൾ 4-2 എ​ന്ന സ്കോ​റി​നു ഹ​ർ​കെ​മാ​സ് ബോ​യ്സ് ജ​യി​ച്ചു. റ​ഫ​റി ഗോ​ള​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹ​ർ​കെ​മാ​സ് ബോ​യ്സ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. ഇ​ത്ത​ര​ത്തി​ൽ ഒ​ന്ന് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.