എക്സലൻസ് അവാർഡ് വിതരണം ചെയ്തു
1574950
Saturday, July 12, 2025 12:11 AM IST
മൂലമറ്റം: പഠന, പഠനാനുബന്ധ പ്രവർത്തനങ്ങളിലെ മികവിന് അറക്കുളം വൈഎംസിഎ ഏർപ്പെടുത്തിയ എക്സലന്റ് അവാർഡ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു. മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സണ്ണി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സിനി തോമസ് സമ്മാനവിതരണം നടത്തി. സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ അവിര ജോസഫ്, സിസ്റ്റർ ഡോ. മേരി കളപ്പുര, ഹെഡ്മിസ്ട്രസ് പി. ജയശ്രീ, പിടിഎ പ്രസിഡന്റ് പ്രകാശ് ജോർജ്, വിക്ടർ ആലനോലിക്കൽ, കുരുവിള ജേക്കബ്, ജോസ് ഇടക്കര, വി.എ. അനഘ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ആതുരശുശ്രൂഷാ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ സിസ്റ്റർ ഡോ. മേരി കളപ്പുരയെയും ആദരിച്ചു.