ഒ​ടു​വി​ൽ ആ​ർ​ച്ച​റെ​ത്തി; ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​നു ത​യാ​ർ
Tuesday, May 21, 2019 5:58 PM IST
ല​ണ്ട​ൻ: ജോ​ഫ്ര ആ​ർ​ച്ച​ർ വ​രു​മോ ഇ​ല്ല​യോ എ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വി​ര​മ​മാ​യി. വെ​സ്റ്റ് ഇ​ൻ​ഡീ​സ് വം​ശ​ജ​ൻ ആ​ർ​ച്ച​റെ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള അ​ന്തി​മ ടീ​മി​നെ ഇം​ഗ്ല​ണ്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യം പ്ര​ഖ്യാ​പി​ച്ച 15 അം​ഗ പ​ട്ടി​ക​യി​ൽ​നി​ന്നും ഇ​ടം​കൈ​യ​ന്‍ പേ​സ​ര്‍ ഡേ​വി​ഡ് വി​ല്ലി​യെ ഒ​ഴി​വാ​ക്കി​യാ​ണ് ആ​ർ​ച്ച​റെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ലോ​ക​ക​പ്പ് സാ​ധ്യ​താ ടീ​മി​ൽ യു​വ പേ​സ​ർ ആ​ർ​ച്ച​റെ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. വി​ല്ലി​ക്കു പു​റ​മെ സ്പി​ന്ന​ർ ജോ ​ഡെ​ൻ​ലി, അ​ല​ക്സ് ഹെ​യ്ൽ​സ് എ​ന്നി​വ​ർ​ക്കും അ​ന്തി​മ ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല.

ജോ ​ഡെ​ൻ​ലി​ക്കു പ​ക​ര​ക്കാ​ര​നാ​യി ലി​യാം ഡേ​വ്‌​സ​ൻ ആ​ണ് നാ​ട്ടി​ലെ ലോ​ക​ക​പ്പി​ൽ ഇ​ടം​നേ​ടി​യ​ത്. സ്പി​ന്‍ ഓ​ൾ​റൗ​ണ്ട​ർ എ​ന്ന നി​ല​യി​ൽ ടീ​മി​ലെ​ത്തി​യ ജോ ​ഡെ​ൻ​ലി​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു പ​ര​മ്പ​ര​ക​ളി​ൽ കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​രു​ന്നി​ല്ല. ഇ​താ​ണ് ഇ​ടം​കൈ​യ​ൻ സ്പി​ന്ന​റെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​മ​രു​ന്നു കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഓ​പ്പ​ണ​ർ അ​ല​ക്സ് ഹെ​യ്‌​ൽ​സി​നു വി​ന​യാ​യ​ത്. ഹെ​യ്ൽ​സി​നു പ​ക​ര​ക്കാ​ര​നാ​യി ജ​യിം​സ് വി​ൻ​സ് ടീ​മി​ലെ​ത്തി.

ബാ​ര്‍​ബ​ഡോ​സി​ല്‍ ജ​നി​ച്ച ആ​ര്‍​ച്ച​ര്‍ ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. പാ​ക്കി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​യി​രു​ന്നു ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം. മൂ​ന്ന് രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ആ​ർ​ച്ച​ർ ക​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.