മോ​ദി​ക്കു ക്ലീ​ൻ​ചി​റ്റ്: ല​വാ​സ​യെ ത​ള്ളി ക​മ്മീ​ഷ​ൻ; വി​യോ​ജ​ന​ക്കു​റി​പ്പ് പ​ര​സ്യ​പ്പെ​ടു​ത്തി​ല്ല
Tuesday, May 21, 2019 2:36 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ ഉ​ള്ളി​ൽ ഉ​യ​ർ​ന്ന ഭി​ന്ന​ത​യ്ക്കു പ​രി​ഹാ​ര​മാ​യി​ല്ല. ന​രേ​ന്ദ്ര മോ​ദി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​ൽ ത​ന്‍റെ വി​യോ​ജി​പ്പു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ശോ​ക് ല​വാ​സ​യു​ടെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ യോ​ഗം ത​ള്ളി. വി​യോ​ജ​ന​ക്കു​റി​പ്പ് പ​ര​സ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യു​ടെ തീ​രു​മാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര പി​ന്തു​ണ​ച്ചു.

ഭി​ന്ന​ത​ക​ൾ പ​റ​ഞ്ഞു​തീ​ർ​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ മോ​ദി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ത​ന്‍റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ശോ​ക് ല​വാ​സ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണു ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ര​ണ്ടു ത​വ​ണ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ ഒൗ​ദ്യോ​ഗി​ക​മാ​യി അ​ശോ​ക് ല​വാ​സ​യ്ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. ത​ന്‍റെ വി​യോ​ജി​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ശോ​ക് ല​വാ​സ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് സു​നി​ൽ അ​റോ​റ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തു​ക​ൾ എ​ഴു​തി​യ​ത്.

ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​ക്കും ക്ലീ​ൻ ചീ​റ്റ് ന​ൽ​കി​യ പ​ല കേ​സു​ക​ളി​ലും മ​റ്റു ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളോ​ട് അ​ശോ​ക് ല​വാ​സ ക​ടു​ത്ത വി​യോ​ജി​പ്പാ​ണ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​നി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളി​ൽ അ​ശോ​ക് ല​വാ​സ​യു​ടെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ശോ​ക് ല​വാ​സ ക​ടു​ത്ത വി​യോ​ജി​പ്പ് ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.

ഉ​ത്ത​ര​വു​ക​ളി​ൽ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മേ​യ് മൂ​ന്നി​ന് ശേ​ഷ​മു​ള്ള ക​മ്മീ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ​നി​ന്നു ല​വാ​സ വി​ട്ടു​നി​ന്നു. ഇ​തോ​ടെ ക​മ്മീ​ഷ​ന്‍റെ പ​ല യോ​ഗ​ങ്ങ​ളും മു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.