വി​മാ​ന​ത്തി​ന് ത​ക​രാ​ർ; രാ​ഹു​ലി​ന്‍റെ ബി​ഹാ​ർ യാ​ത്ര മു​ട​ങ്ങി
Friday, April 26, 2019 11:04 AM IST
പാ​റ്റ്ന: വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​റി​നേ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ബി​ഹാ​ർ യാ​ത്ര മു​ട​ങ്ങി. ത​കാ​ർ അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി.

രാ​ഹു​ൽ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ബി​ഹാ​റി​നു പു​റ​മേ ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ർ, മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഗം​നോ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും രാ​ഹു​ലി​ന് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഈ ​യോ​ഗ​ങ്ങ​ളെ​ല്ലാം വൈ​കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വീ​റ്റി​ൽ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.