കണ്ണൂരിൽ വി​വി പാ​റ്റ് മെ​ഷീ​നിൽ വി​ഷ​പ്പാമ്പ്
Tuesday, April 23, 2019 12:43 PM IST
കണ്ണൂർ: ത​ളി​പ്പ​റ​മ്പിൽ വി​വി പാ​റ്റ് മെ​ഷീ​ന​ക​ത്ത് വി​ഷ​പ്പാ​മ്പ്. മ​യ്യി​ല്‍ ക​ണ്ട​ക്കൈ​യി​ലെ 145-ാം ബൂ​ത്താ​യ ക​ണ്ട​ക്കൈ എ​എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

ഇ​ന്ന് രാ​വി​ലെ വോ​ട്ടിം​ഗ് മോ​ക്‌​പോ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി വി​വി പാ​റ്റ് മെ​ഷീ​ന്‍ തു​റ​ന്ന​പ്പോ​ഴാ​ണ് വി​ഷ​പ്പാ​മ്പ് ത​ല​യു​യ​ര്‍​ത്തി​യ​ത്. ഞെ​ട്ടി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നീ​ട് പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്ന ശേ​ഷ​മാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.