ബാ​ല​ക്കോ​ട്ടി​ൽ പാ​ക് പൗ​ര​ന്മാ​രോ പാ​ക് സൈ​നി​ക​രോ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല: സു​ഷ​മ സ്വ​രാ​ജ്
Thursday, April 18, 2019 11:56 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പാ​ക് പൗ​ര​ന്മാ​രോ പാ​ക് സൈ​നി​ക​രോ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. സ്വ​യം പ്ര​തി​രോ​ധി​ക്കാ​നാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യം രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ക് പൗ​ര​ന്മാ​രെ​യോ പാ​ക് സൈ​നി​ക​രെ​യോ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം വ്യോ​മ​സേ​ന​യ്ക്ക് ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് അന്താരാഷ്ട്ര സ​മൂ​ഹ​ത്തോ​ട് ന​മ്മ​ൾ പ​റ​ഞ്ഞി​രു​ന്നു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു പാ​ക് പൗ​ര​നേ​യോ സൈ​നി​ക​നെ​യോ ഉ​പ​ദ്ര​വി​ക്കാ​തെ വ്യോ​മ​സേ​ന ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു.‌

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു ​വ​രി​ച്ചി​രു​ന്നു. ഇ​തി​നു​മ​റു​പ​ടി​യാ​യി ഫെ​ബ്രു​വ​രി 26നാ​ണ് വ്യോ​മ​സേ​ന ബാ​ല​ക്കോ​ട്ടി​ലെ ഭീ​ക​ര ക്യാ​മ്പു​ക​ൾ ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.