ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സീ​റ്റി​ൽ ധാ​ര​ണ​യാ​യി; ആ​ർ​ജെ​ഡി​ക്ക് 20, കോ​ൺ​ഗ്ര​സി​ന് ഒ​മ്പ​ത്
Friday, March 22, 2019 7:28 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ധാ​ര​ണ​യാ​യി. ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി 20 സീ​റ്റി​ൽ മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സി​ന് ഒ​മ്പ​ത് സീ​റ്റാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​പേ​ന്ദ്ര കു​ശ്വാ​വാ​ഹ​യു​ടെ രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ർ​ട്ടി (ആ​ർ​എ​ൽ‌​എ​സ്പി) അ​ഞ്ച് ഇ​ട​ത്തും മു​കേ​ഷ് സാ​ഹ്നി​യു​ടെ വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി മൂ​ന്ന് സീ​റ്റി​ലും മ​ത്സ​രി​ക്കും. കു​ശ്വാ​വാ​ഹയുടെ ആ​ർ​എ​ൽ‌​എ​സ്പി നേ​ര​ത്തെ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി ജി​തി​ൻ റാം ​മാ​ഞ്ജി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ അ​വാ​മി മോ​ർ​ച്ച മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പാ​റ്റ്ന​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡി​ന്‍റെ മു​ൻ നേ​താ​വ് ശ​ര​ത് യാ​ദ​വ് ഇ​ത്ത​വ​ണ ആ​ർ​ജെ​ഡി ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ശ​ര​ത് യാ​ദ​വി​ന്‍റെ ലോ​ക്‌​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ലാ​ലു​വി​ന്‍റെ ആ​ർ​ജെ​ഡി​യി​ൽ ല​യി​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ തേ​ജ​സ്വി യാ​ദ​വ്, ഉ​പേ​ന്ദ്ര കു​ശ്വാ​വാ​ഹ, ശ​ര​ത് യാ​ദ​വ്, ജി​തി​ൻ റാം ​മാ​ഞ്ജി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.