ഞാ​ന​ല്ല, എ​ന്‍റെ ഒ​പ്പ് ഇ​ങ്ങ​നെ​യ​ല്ല..! ആ​രോ​പ​ണം നി​ഷേ​ധി​ച്ച് യെ​ദി​യൂ​ര​പ്പ
Friday, March 22, 2019 3:54 PM IST
ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് 1800 കോ​ടി രൂ​പ കോ​ഴ ന​ൽ​കി​യ​താ​യു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. താ​ൻ ആ​ർ​ക്കും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും വാ​ർ​ത്ത​ക​ളും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെയാണ് ബി​ജെ​പി​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ൻ അ​ഴി​മ​തി​യാ​രോ​പ​ണം ഉയർന്നത്. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും നേ​താ​ക്ക​ൾ​ക്കു​മാ​യി യെ​ദി​യൂ​ര​പ്പ 1,800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

"കാ​ര​വ​ൻ' എ​ന്ന ഇം​ഗ്ലീ​ഷ് മാ​ഗ​സി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഇ​ൻ​കം ടാ​ക്സി​ന്‍റെ പ​ക്ക​ലു​ള്ള യെ​ദി​യൂ​ര​പ്പ​യു​ടെ ഡ​യ​റി ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട്. ഏ​തൊ​ക്കെ നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് യെ​ദി​യൂ​ര​പ്പ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.