"ആ ​മാ​ന്ത്രി​ക രാ​വും മാ​സ്മ​രി​ക പ്ര​ക​ട​ന​വും'; റൊ​ണാ​ൾ​ഡോ​യെ പു​ക​ഴ്ത്തി മെ​സി
Thursday, March 14, 2019 9:37 PM IST
ബാ​ഴ്സ​ലോ​ണ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രാ​യ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ യു​വ​ന്‍റ​സി​നാ​യി പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ കാ​ഴ്ച​വ​ച്ച ഹാ​ട്രി​ക് പ്ര​ക​ട​ന​ത്തെ പു​ക​ഴ്ത്തി ബാ​ഴ്സ​ലോ​ണ​യു​ടെ ല​യ​ണ​ൽ മെ​സി.

ക്രി​സ്റ്റ്യാ​നോ​യു​ടേ​യും യു​വ​ന്‍റ​സി​ന്‍റെ​യും പ്ര​ക​ട​നം മാ​സ്മ​രി​ക​മാ​യി​രു​ന്നു. ആ ​മ​ത്സ​ര​ഫ​ലം അ​ത്ഭു​തം സ​മ്മാ​നി​ച്ചു. അ​ത്ല​റ്റി​ക്കോ​യാ​ണ് കൂ​ടു​ത​ൽ ശ​ക്ത​രെ​ന്നാ​യി​രു​ന്നു വി​ചാ​രി​ച്ച​ത്. എ​ന്നാ​ൽ യു​വ​ന്‍റ​സ് അ​വ​രെ മ​റി​ക​ട​ന്നു. മൂ​ന്നു ഗോ​ളു​ക​ളു​മാ​യി ക്രി​സ്റ്റ്യാ​നോ ഒ​രു മാ​ന്ത്രി​ക രാ​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു- മെ​സി പ​റ​ഞ്ഞു.

ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ത്ല​റ്റി​ക്കോ​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​റ്റ യു​വ​ന്‍റ​സ്, ര​ണ്ടാം പാ​ദ​ത്തി​ൽ എ​തി​രാ​ളി​ക​ളെ 3-0 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. റൊ​ണാ​ൾ​ഡോ​യു​ടെ ഹാ​ട്രി​ക്കാ​യി​രു​ന്നു യു​വെ വി​ജ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.