വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ തി​രി​മ​റി: ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Monday, January 21, 2019 8:29 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന അ​മേ​രി​ക്ക​ൻ ഹാ​ക്ക​റു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ (ഇ​വി​എം) ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന മു​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കു​പ്ര​ച​ര​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എ​ടു​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. നേ​ര​ത്തേ, ല​ണ്ട​നി​ൽ ന​ട​ന്ന ഹാ​ക്ക​ത്ത​ണി​ലാ​ണ് അമേരിക്കൻ ഹാ​ക്ക​ർ സു​പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി​ക​ൾ സാ​ധ്യ​മാ​ണെ​ന്നാ​യിരുന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഹാ​ക്ക​ർ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.