കുമാരസ്വാമി ബിജെപി എംഎൽഎമാർക്ക് മന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന് യെദിയൂരപ്പ
Thursday, January 17, 2019 11:41 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ​ക്ക് മ​ന്ത്രി പ​ദ​വും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ബി​ജെ​പി ക​ട​ത്തി​ക്കൊ​ണ്ടു പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​മാ​ര​സ്വാ​മി​യാ​ണ് കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ശ്ര​മി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ 104 എം​എ​ൽ​എ​മാ​രെ​യും ഹ​രി​യാ​ന​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.