സിബിഐ: അ​ലോ​ക് വ​ർ​മ​യു​ടെ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി നാ​ഗേ​ശ്വ​ര റാ​വു
Friday, January 11, 2019 3:12 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ മു​ൻ​ഗാ​മി​യാ​യി​രു​ന്ന അ​ലോ​ക് വ​ർ​മ ന​ട​പ്പാ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി നാ​ഗേ​ശ്വ​ര റാ​വു. സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദു ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ധി​കാ​ര ക​സേ​ര​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ ര​ണ്ടു ദി​വ​സം​കൊ​ണ്ട് ന​ട​പ്പാ​ക്കി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളാ​ണ് റാ​വു റ​ദ്ദാ​ക്കി​യ​ത്.

നേ​ര​ത്തെ, സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് വ​ർ​മ​യെ മാ​റ്റി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ലോ​ക് വ​ർ​മ ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ർ​ന്ന് അ​ലോ​ക് വ​ർ​മ​യെ വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ എം.​നാ​ഗേ​ശ്വ​ര റാ​വു​വി​നെ പ​ഴ​യ​തു​പോ​ലെ ത​ന്നെ സി​ബി​ഐ​യു​ടെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.