നാ​ലു ല​ക്ഷ​ത്തി​ന്‍റെ കൂ​ണും മോ​ദി​യു​ടെ വെ​ളു​പ്പും; ട്വി​റ്റ​റി​ൽ ട്രോ​ൾ​മ​ഴ
Tuesday, December 12, 2017 12:10 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: വെ​ളു​ത്ത​നി​റം കി​ട്ടാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദി​വ​സ​വും നാ​ലു ല​ക്ഷം രൂ​പ​യു​ടെ ഇ​റ​ക്കു​മ​തി ചെ​യ്ത കൂ​ണ്‍ ക​ഴി​ക്കു​ന്നെ​ന്ന ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ൽ​പേ​ഷ് ഠാ​ക്കൂ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ട്രോ​ൾ​മ​ഴ​യി​ൽ മു​ക്കി ട്വി​റ്റ​ർ. പ​രാ​മ​ർ​ശം വാ​ർ​ത്ത​യാ​യ​തോ​ടെ നി​റം​മാ​റ്റ​ത്തെ സം​ബ​ന്ധി​ച്ചു നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മോ​ദി ത​ന്നെ​പോ​ലെ ക​റു​ത്തി​ട്ടാ​യി​രു​ന്നു​വെ​ന്നും തായ്‌വാനി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത വി​ല​പ്പി​ടി​ച്ച കൂ​ണ്‍ ഭ​ക്ഷി​ച്ചാ​ണ് ന​രേ​ന്ദ്ര മോ​ദി സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ച്ച​തെ​ന്നു​മാ​യി​രു​ന്നു അ​ൽ​പേ​ഷി​ന്‍റെ ആ​രോ​പ​ണം. ഒ​രു ദി​വ​സം മോ​ദി ക​ഴി​ക്കു​ന്ന​ത് 80,000 രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ഞ്ചു കൂ​ണാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു 1.2 കോ​ടി രൂ​പ മോ​ദി കൂ​ണി​നാ​യി മാ​ത്രം ചെ​ല​വി​ടു​ന്നു​ണ്ടെ​ന്നും 35 വ​ർ​ഷം മു​ന്പ​ത്തെ ചി​ത്രം കാ​ണി​ച്ച് അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ അ​ൽ​പേ​ഷ് ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ന്നീ​ട് ട്വി​റ്റ​ർ ഏ​റ്റു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ക്ക, ദ​ളി​ത് ആ​ദി​വാ​സി പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​യി​ച്ച അ​ൽ​പേ​ഷ് പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.


























Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...