ഐ​പി​എ​ല്ലി​ന് കോ​വി​ഡ് ഭീ​ഷ​ണി; ഓ​സീ​സ് താ​ര​ത്തി​നും കോ​വി​ഡ്
Wednesday, April 7, 2021 2:57 PM IST
ചെ​ന്നൈ: ഐ​പി​എ​ൽ സീ​സ​ണ്‍ തു​ട​ങ്ങാ​ൻ ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ ടൂ​ർ​ണ​മെ​ന്‍റി​ന് കോ​വി​ഡ് 19 ഭീ​ഷ​ണി​യാ​കു​ന്നു. ബം​ഗ​ളൂ​രു​വി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ ഓ​ൾ​റൗ​ണ്ട​ർ ഡാ​നി​യേ​ൽ സാം​സി​നാ​ണ് ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ന്‍റെ ഓ​പ്പ​ണ​റും മ​ല​യാ​ളി​യു​മാ​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നും രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു.

ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ചെ​ന്നൈ​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന ബം​ഗ​ളൂ​രു ടീ​മി​നൊ​പ്പം സാം​സ് എ​ത്തി​യ​ത്. നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യ താ​രം ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ച് നാ​ലാം ദി​വ​സം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​യ​ത്. സാം​സി​ന് മ​റ്റ് ടീം ​അം​ഗ​ങ്ങ​ളു​മാ​യോ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​മാ​യോ സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ബം​ഗ​ളൂ​രു ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡ​ൽ​ഹി ക്യാ​പ്റ്റ​ൽ​സി​ലാ​യി​രു​ന്ന സാം​സ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ലേ​ല​ത്തി​ലാ​ണ് താ​ര​ത്തെ ബം​ഗ​ളൂ​രു ടീ​മി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.