തെ​ര​ഞ്ഞെ​ടു​പ്പി​ലെ കൃ​ത്രി​മം: ബെലാറുസി​ൽ പ്ര​തി​ക്ഷേ​ധം ശ​ക്തം; അ​ടി​ച്ച​മ​ർ​ത്ത​ൽ തു​ട​രു​ന്നു
Sunday, October 18, 2020 10:54 AM IST
മിൻസ്ക്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ബെലാറുസി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തെ പോ​ലീ​സ് അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് തു​ട​രു​ന്നു. ബെലാറുസ് ത​ലസ്ഥാന​ത്ത് ന​ട​ന്ന പ്ര​തി​ഷേധ​മാ​ണ് പോ​ലീ​സ് അ​ടി​ച്ച​മർ​ത്തി​യ​ത്. 26 വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന അ​ല​ക്സാ​ണ്ട​ർ ലു​കഷെ​ൻ​കോ താ​ഴെ​യി​റ​ങ്ങ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സം​ഘ​ടി​ച്ച പ്ര​തിഷേധ​ക്കാ​രെ​യാ​ണ് പോ​ലീ​സ് തു​ര​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ലു​ക​ഷെ​ൻ​കോ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ല​സ്ഥാ​ന​ത്ത് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. അ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞു, ചി​ല​രെ വ​ള​യു​ക​യും മ​റ്റു​ള്ള​വ​രെ പി​രി​ച്ചു​വി​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ ബെലാറുസ് ത​ല​സ്ഥാ​ന​മാ​യ മി​ൻ​സ്കി​ൽ ഉട​നീ​ളം മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് സം​ഘം പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മു​പ്പ​തി​ല​ധി​കം പ്ര​ക​ട​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വി​യ​സ്ന മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​താ​യി പ്ര​ഖ്യാ​പി​ച്ച് ലു​ക​ഷെ​ൻ​കോ അ​ധി​കാ​ര​ത്തി​ൽ തു​ടരുകയായിരുന്നു. എ​ന്നാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും അ​മേ​രി​ക്ക​യും വോ​ട്ടെ​ടു​പ്പ് സ്വ​ത​ന്ത്ര​മോ ന്യാ​യ​മോ അ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു.

അ​തി​ന് ശേ​ഷം ബെലാറുസി​ൽ സ്ഥി​ര​മാ​യി പ്ര​തി​ക്ഷേ​ധം ശ​ക്ത​മാ​യി. ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ച് അ​ല​ക്സാ​ണ്ട​ർ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​ന് റ​ഷ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.