പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് വോ​ഡ​ഫോ​ൺ-​ഐ​ഡി​യ
Tuesday, March 31, 2020 6:53 PM IST
കൊ​ച്ചി: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കാ​ന്‍ വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള പ്രീപെ​യ്ഡ് ക​ണ​ക്ഷ​ന്‍റെ കാ​ലാ​വ​ധി ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി. ത​ങ്ങ​ളു​ടെ പ്ലാ​നി​ന്‍റെ കാ​ലാ​വ​ധി നേ​ര​ത്തെ ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഉപഭോക്താക്കൾക്ക് ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ള്‍ ല​ഭി​ക്കും.

ഫീ​ച്ച​ര്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് പ​ത്തു രൂ​പ​യു​ടെ സം​സാ​ര സ​മ​യ​വും ക്രെ​ഡി​റ്റു ചെ​യ്യും. പ​ത്തു കോ​ടി​യോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. കോ​ളു​ക​ള്‍ വി​ളി​ക്കു​വാ​നും എ​സ്എം​എ​സ് അ​യ​ക്കു​വാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.