വൈറ്റ് ഹൗസിന് മുന്നിൽ വാഹനാപകടം; ആളപായമില്ല
Saturday, February 24, 2018 6:25 AM IST
വാഷിംഗ്ടൺ: വൈറ്റ്ഹൗസിന് മുന്നിൽ വാഹനാപകടമുണ്ടായി. 35കാരിയായ യുവതി ഓടിച്ച കാർ വൈറ്റ്ഹൗസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക സുരക്ഷാ ഗേറ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്‍റെ മുൻവശം ഭാഗിഗമായി തകർന്നു.

യുവതിയ്ക്ക് മാനസികപ്രശ്നങ്ങൾ ഉള്ളതാണെന്നും ഇവരെ ഇതിന് മുൻപും വൈറ്റ്ഹൗസിന് മുന്നിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാർ അറിയിച്ചു. സംഭവത്തേത്തുടർന്ന് വൈറ്റ്ഹൗസിന്‍റെ മുഴുവൻ ഗേറ്റുകളും അടച്ചു.

അപകട സമയത്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടൺബുള്ളുമായി വൈറ്റ്ഹൗസിനുള്ളിൽ ചർച്ച നടത്തുന്നുണ്ടായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.