അ​മ്പ​ല​പ്പു​ഴ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് നേ​രെ ക​ല്ലേ​റ്; ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു
അ​മ്പ​ല​പ്പു​ഴ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് നേ​രെ ക​ല്ലേ​റ്; ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു
Friday, September 23, 2022 8:37 AM IST
ആ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ അ​മ്പ​ല​പ്പു​ഴ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് നേ​രെ ക​ല്ലേ​റ്. ക​ക്കാ​ഴം പാ​ല​ത്തി​ൽ വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. പാ​ല​ത്തി​ന്‍റെ താ​ഴെ നി​ന്നും മൂ​ന്നു പ്രാ​വ​ശ്യം ലോ​റി​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ന്നു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ത​ല​യ്ക്കും ശ​രീ​ര​ത്തും പ​രി​ക്കേ​റ്റു. ‌
‌‌‌
അ​തേ​സ​മ​യം, അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​യി​ൽ ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ​യും ര​ണ്ട് ലോ​റി​ക​ൾ​ക്കു നേ​രെ​യും രാ​വി​ലെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. നാ​ല് വാ​ഹ​ന​ങ്ങ​ളു​ടെ​യും ചി​ല്ല് ത​ക​ർ​ന്നു. ബൈ​ക്കി​ലെ​ത്തി​യ​വ​രാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ഹ​ർ​ത്താ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ക്ര​മ​ണം തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.