പ്ലസ് ടു: പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും നേടി തേജ വ്യാസ്
1573415
Sunday, July 6, 2025 6:10 AM IST
ദ്വാരക: കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ് ടു സയൻസ് പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി തേജ വ്യാസ്. ആദ്യഫലം വന്നപ്പോൾ തേജയ്ക്ക് 1197 മാർക്കാണ് ഉണ്ടായിരുന്നത്. ഫുൾ മാർക്കിന് ഇംഗ്ലീഷിന് രണ്ടും മലയാളത്തിന് ഒന്നും മാർക്കായിരുന്നു കുറവ്.
നഷ്ടമായ മൂന്നു മാർക്കും പുനർമൂല്യനിർണയത്തിൽ തേജ കരസ്ഥമാക്കി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എയ ശശീന്ദ്രവ്യാസിന്േറയും നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എൻ. റിനിജയുടേയും മകളാണ്.