"ടിനി ടോം മാപ്പ് പറയണം'
1573452
Sunday, July 6, 2025 6:58 AM IST
തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവത്കരിക്കുകയും മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിലെത്തിക്കുകയും മലയാള സിനിമാ താരങ്ങള്‍ക്ക് ആദ്യത്തെ സംഘടന രൂപീകരിക്കുകയുംചെയ്ത നിത്യഹരിതനായകന് പ്രേംനസീറിനെക്കുറിച്ച് നടന് ടിനി ടോം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയണമെന്നു പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ ആവശ്യപ്പെട്ടു.
ടിനി ടോമിനെ അമ്മയെ പോലുള്ള സംഘടനയില്‍ വാഴിക്കുന്നത് നല്ലതല്ല. ടിനി ടോം മാപ്പുപറയാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തെക്കന്‍ സ്റ്റാര്‍ ബാദുഷ വ്യക്തമാക്കി.