ബാ​​മാ​​കോ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ആ​​​​ഫ്രി​​​​ക്ക​​​​ന്‍രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യി​​​​ല്‍ അ​​​​ല്‍ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘം മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി.

ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഗ​​​​ഞ്ചം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 28 കാ​​​​ര​​​​ന്‍ പി.​​​​ വെ​​​​ങ്ക​​​​ട്ട​​​​രാ​​​​മ​​​​ന്‍ ഉ​​​​ള്‍പ്പെ​​​​ടെ മൂ​​​​ന്നു​​​​ പേ​​​​രെ​​​​യാ​​​​ണ് ജെ​​​​എ​​​​ന്‍ഐ​​​​എം എ​​ന്ന സാ​​​​യു​​​​ധ​​​​സം​​​​ഘം പി​​ടി​​കൂ​​ടി​​യ​​ത്. ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച ന​​ട​​ന്ന സം​​​​ഭ​​​​വ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം മ​​​​റ്റു ര​​​​ണ്ടു​​പേ​​രു​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.


മും​​​​ബൈ​​​​യി​​​​ലെ ബ്ലൂ​​​​സ്റ്റാ​​​​ര്‍ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​മ്പ​​​​നി​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​ണ് വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​ൻ. ക​​​​മ്പ​​​​നി​​​​യാ​​​​ണ് മാ​​​​ലി​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​തെ​​ന്ന് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സി​​നു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു.

വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്.​​​ ജ​​​യ​​​ശ​​​ങ്ക​​​റോ​​​ട് ബി​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.